ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ മിന്നും താരമാണ് സ്മൃതി മന്ദന. വെടിക്കെട്ട് ബാറ്റിങ്ങും മനോഹരമായ പുഞ്ചിരിയുകൊണ്ട് ആരാധക മനസില്‍ ഇടംപിടിച്ച താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെക്കുറിച്ച് മനസ് തുറക്കുന്നു. ടൂര്‍ണമെന്റില്‍ പ്രത്യേകിച്ച് ആരെയും പിന്തുണയ്ക്കുന്നില്ലെങ്കിലും എല്ലാ മത്സരങ്ങളും കാണുന്ന മന്ദനയുടെ ഇഷ്ട താരങ്ങളുടെ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണും ഉണ്ട്.
വിരാട് കോഹ്ലിക്കും എബി ഡി വില്ലിയേഴ്സിനും രോഹിത് ശര്‍മയ്ക്കും എംഎസ് ധോണിക്കുമൊപ്പം ഇപ്പോള്‍ സഞ്ജുവും തന്റെ ഇഷ്ടപ്പെട്ട ക്രിക്കറ്ററാണെന്ന് മന്ദന പറഞ്ഞു.”യുവതാരങ്ങള്‍ ബാറ്റ് ചെയ്യുന്ന രീതി കാണുന്നത് വളരെ പ്രചോദനകരമാണ്. പ്രത്യേകിച്ച് സഞ്ജു സാംസണ്, അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ട് സഞ്ജുവിന്റെ വലിയൊരു ആരാധികയായി മാറിയിരിക്കുന്നു. അദ്ദേഹം കാരണമാണ് ഞാന്‍ രാജസ്ഥാനെ പിന്തുണയ്ക്കുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങ് വേറെ ലെവലാണ്,” മന്ദന പറഞ്ഞു.ഞാന്‍ എല്ലാ മത്സരങ്ങളും കാണുന്നുണ്ട്. എല്ലാ കളിക്കാരും എനിക്ക് ഒരുപോലെയാണ്, ഒരു ടീമിനും പ്രത്യേകിച്ച് പിന്തുണ നല്‍കുന്നില്ല. പിന്തുണയ്ക്കാന്‍ എനിക്ക് യഥാര്‍ത്ഥത്തില്‍ ഒരു ടീം ഇല്ല. വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, രോഹിത് ശര്‍മ, എം എസ് ധോണി എന്നിവരെ താന്‍ പിന്തുണയ്ക്കുന്നുവെന്നും മന്ദന.
കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം
രാജസ്ഥാന്റെ ആദ്യ രണ്ട് മത്സരങ്ങളിലെയും തകര്‍പ്പന്‍ ജയത്തിന് പിന്നില്‍ മലയാളി താരം വഹിച്ച പങ്ക് വലുതായിരുന്നു. രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ചുറി തികച്ച സഞ്ജുവിന്റെ അതിവേഗ ബാറ്റിങ്ങാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്കെത്തിച്ചത്. അതേസമയം ഇന്നലെ നടന്ന കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ സഞ്ജു എട്ട് റണ്‍സിന് പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക