ഗര്‍ഭധാരണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം. പച്ചക്കറികൾ, പഴങ്ങള്‍, പയറുവർഗങ്ങൾ എന്നിവയെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഭാരം കൂടുന്നതും കുറയുന്നതും വന്ധ്യതയ്ക്ക് കാരണമാകാം. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ ഭാരം നിലനിർത്താൻ ശ്രദ്ധിക്കണം. ഭാരം കൂടുതലുള്ള പുരുഷന്മാരിൽ വന്ധ്യതയുടെ നിരക്ക് കൂടുതലാണെന്നും അദ്ദേഹം പറയുന്നു. ആരോഗ്യകരമായ പ്രത്യുത്പാദനത്തിന് ഉറക്കം പ്രധാനപങ്കുവഹിക്കുന്നു.
ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാവുകയും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാവുകയും ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപഭോഗം പ്രത്യുത്പാദന ആരോഗ്യത്തെ വളരെയധികം ബാധിക്കും. പുരുഷന്മാരിൽ ഇത് നിങ്ങളുടെ ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്കും.
ഉയർന്ന മാനസിക സമ്മർദ്ദം വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സ്ത്രീകളിലെ മദ്യപാനം ആർത്തവചക്രം, അണ്ഡോത്പാദന തകരാറുകൾ എന്നിവയിലേക്ക് നയിക്കും. ഇതു വന്ധ്യതയ്ക്ക് കാരണമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക