തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രഖ്യാപനം നിയമ വിരുദ്ധമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനെ എതിര്‍ത്ത് സുരേന്ദ്രന് രംഗത്ത് വന്നിരിക്കുന്നത്. കൊവിഡ് ഭീഷണിയുള്ള സ്ഥലം അടച്ചിടാമെന്നും എന്നാല്‍ സംസ്ഥാനം മുഴുവന്‍ അടച്ചിടാനുള്ള നീക്കം മറ്റ് പല ഉദ്ദേശത്തോടെയും ഉള്ളതാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക