സംസ്ഥാനത്ത് കോവിഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ പലരും വീഴ്ച വരുത്തിയെന്നും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കണ്ടെയ്ന്മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. സമ്പർക്ക വ്യാപനം തടയാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര് മാത്രമേ പങ്കെടുക്കാവുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങള്‍ ഈ മാസം 31 വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക