നടൻ ജിനു ജോസഫിനും ഭാര്യ ലിയാ സാമുവലിനും ആൺകുഞ്ഞ് പിറന്നു. ഇരുവരുടേയും ആദ്യത്തെ കൺമണിയാണ്. ജിനു ജോസഫ് തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. പ്രൈഡ് പാരന്റ്സ്; ലിയ, ജിനു എന്ന അടിക്കുറിപ്പിലായിരുന്നു കൺമണിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.
മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടന് പേരിട്ടിരിക്കുന്നത്.
താരത്തിനും ഭാര്യയ്ക്കും ആശംസകളുമായി സിനിമാലോകത്തെ സുഹൃത്തുക്കൾ ഉൾപ്പടെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സൗബിന്, റിമ കല്ലിങ്കല്‍, ആഷിഖ് അബു, ഫര്ഹാന് ഫാസില്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ ആശംസകളുമായി എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക