ഒഡീഷ മുൻ മന്ത്രിയും ബിജെഡി (ബിജു ജനതാ ദൾ) എംഎൽഎയുമായ പ്രദീപ് മഹാരതി അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് ഒഡീഷയില്‍ ഒരു എംഎല്‍എ കോവിഡ് ബാധിച്ച് മരിക്കുന്നത്.
സെപ്റ്റംബർ 14-നാണ് മഹാരതിക്ക് കോവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ട് വന്നത്. 18 ദിവസത്തോളം ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.
1985ൽ പിപിലി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ജനതാ പാർട്ടി പ്രതിനിധിയായി മഹാരതി ഒഡീഷ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പിപിലിയിൽ നിന്ന് ഏഴു തവണ മഹാരതി നിയമസഭയിലെത്തി. അഞ്ച് തവണ ബിജു ജനതാ ദൾ (2000-2019) ടിക്കറ്റിലും ജനതാ പാർട്ടി (1985), ജനതാദൾ (1990) ടിക്കറ്റുകളിൽ ഓരോ തവണയും തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക