കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോയിൽ പുതിയ പരിഷ്കരണം. കൊച്ചി വണ്‍ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കു ഇനി ക്യുആര്‍ കോഡ് ഉപയോഗിച്ചു യാത്ര ചെയ്യാനാകും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും കൊച്ചി വണ്‍ ആപ് ലഭ്യമാണ്.
ഹത്റാസ് കേസ് സിബിഐക്ക് വിട്ടു: യുവതിയുടെ കുടുംബത്തിന് സുരക്ഷ നൽകണമെന്ന് പ്രിയങ്ക
കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷിത യാത്രയൊരുക്കാനുളള ശ്രമങ്ങളുടെ ഭാഗമാണു പുതിയ നടപടിയെന്നു കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ആപ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന ക്യുആര്‍ കോഡ് ഗേറ്റിലുളള സ്കാനറില്‍ കാണിച്ചാല്‍ മതിയാകും. കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്കു അവ ഉപയോഗിച്ചും അല്ലെങ്കിൽ അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചും ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
75 ന്റെ നിറവിൽ മഹീന്ദ്ര, ഐതിഹാസിക എസ്യുവിയായ ഓള്-ന്യൂ ഥാര്‍ അവതരിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക