♞നെയ് കഴിക്കുന്നത് ദഹനത്തെ ത്വരിതപ്പെടുത്തും. ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ നെയ് ഇളംചൂട് വെള്ളത്തില്‍ ചേര്‍ത്ത് ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്താണ് കഴിക്കേണ്ടത്.
♞ജലദോഷം- ചുമ എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് നെയ് നല്ലതാണ്. ഏതാനും തുള്ളി നെയ് എടുത്ത് നന്നായി ചൂടാക്കി, അത് ഇളം ചൂട് മാത്രം അവശേഷിക്കുന്ന സമയത്ത് മൂക്കിലേക്ക് പകരുക. മൂക്കടപ്പ് മാറാനും അതുവഴി തലവേദനയ്ക്ക് ആശ്വാസമുണ്ടാക്കാനുമെല്ലാം ഇത് ഉപകരിക്കും.
♞രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്, ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലുമായും ഒരു ടേബിള്‍ സ്പൂണ്‍ കോള്‍ഡ് പ്രസ്ഡ് വെളിച്ചെണ്ണയുമായും യോജിപ്പിക്കുക. ഒരു മിനുറ്റ് നേരത്തേക്ക് ഈ മിശ്രിതം തിളപ്പിച്ച ശേഷം, പതിയെ ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. രാത്രി മുഴുവ എണ്ണ മുടിയില്‍ പിടിക്കാന്‍ അനുവദിച്ച് രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. മുടിയ്ക്ക് തിളക്കം ലഭിക്കും
♞ദിവസവും ഒരു ടീസ്പൂണ്‍ നെയ് ഡയറ്റിലുള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. അളവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
♞ഒരു ടീസ്പൂണ്‍ നെയ്, ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഇഞ്ചിനീര്, ഒരു നുള്ള് വീതം കുരുമുളക് പൊടി, ഉപ്പ് എന്നിവ ഇളംചൂട് വെള്ളത്തില്‍ നന്നായി യോജിപ്പിച്ച് കഴിക്കുന്നതിലൂടെ തൊണ്ടവേദനയ്ക്ക് ആശ്വാസമുണ്ടായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക