മുതിര്‍ന്നവര്‍ പലപ്പോഴും ശകാരിച്ചിട്ടുണ്ടാകാം തിരക്കിട്ട് വായില്‍ കുത്തിനിറച്ച് ഭക്ഷണം കഴിക്കുന്നതിന്. ഒരിക്കലും ഇങ്ങനെ ധൃതിയില്‍ ഭക്ഷണം കഴിക്കരുത്, അത് നല്ലതല്ല. കാരണ ശരീരത്തിന് ഭക്ഷണം കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം അവയില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങളും മറ്റ് അവശ്യഘടകങ്ങളും വേര്‍തിരിച്ചെടുക്കുക എന്നതാണ്. ധൃതിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരത്തില്‍ ഭക്ഷണത്തില്‍ നിന്ന് വേണ്ട ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ ശരിയാംവണ്ണം നടക്കാതെ പോകുന്നു.
എന്നുവച്ചാല്‍ ഭക്ഷണം കൊണ്ട് താല്ക്കാലികമായ ആശ്വാസമുണ്ടാകുന്നു എന്നതൊഴിച്ചാല്‍ വലിയ ഗുണങ്ങള്‍ ലഭിക്കാതെ പോകാമെന്ന്. ഇതുകൊണ്ടാണ്, തിരക്കിട്ട് കഴിച്ചാല്‍ തടിയില്‍ കാണില്ലെന്ന് മുതിര്‍ന്നവര്‍ പറയുന്നത്. വിശന്നിരിക്കുമ്പോള്‍ വളരെ വേഗത്തില്‍ ഒരുപാട് അളവ് ഭക്ഷണം നമ്മള് കഴിയ്ക്കും. ഇതിലൂടെ അമിതവണ്ണം, കൊളസ്ട്രോള്‍ മറ്റ് ജീവിതശൈലീ രോഗങ്ങളിലേക്കെല്ലാം ഈ ശീലം നമ്മെ നയിക്കും. പിന്നീട് നിയന്ത്രിച്ചുനിര്ത്താനാകാത്ത വിധത്തിലേക്ക് ഈ ശീലം നമ്മുടെ ഭാഗമായി മാറും.
തിരക്കിട്ട് ഭക്ഷണം കഴിക്കുന്നവരില്‍ ആവശ്യമായ പോഷകങ്ങള്‍ എത്തില്ല ഒപ്പം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. വായില്‍ വച്ച് തന്നെ ഭക്ഷണം നല്ലത് പോലെ ചവച്ചരച്ച്, വിഘടിക്കപ്പെടേണ്ടതുണ്ട്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് മറ്റ് ദഹനാവയവങ്ങളില്‍ നടക്കുന്നത്. എന്നാല്‍ വായില്‍ വച്ച് നടക്കേണ്ട വിഘടനം നടക്കുന്നില്ല എങ്കിൽ ദഹനപ്രവര്‍ത്തനം തടസ്സപെടും. ഭക്ഷണം ധൃതിയില്‍ കഴിക്കുന്ന ശീലം മൂലം ടൈപ്പ്-2 പ്രമേഹം പിടിപെടാനുള്ള സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക