സംസ്ഥാനത്ത് ന്ന ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് എറണാകുളതാണ്. ജില്ലകളിലെ കണക്ക്:
എറണാകുളം 705
തിരുവനന്തപുരം 700
കോഴിക്കോട് 641
മലപ്പുറം 606
കൊല്ലം 458
തൃശൂര്‍ 425
കോട്ടയം 354
കണ്ണൂര്‍ 339
പാലക്കാട് 281
കാസര്‍ഗോഡ് 207
ആലപ്പുഴ 199
ഇടുക്കി 71
വയനാട് 31
പത്തനംതിട്ട 25
എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കോവിഡ്; 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 23 മരണം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 587, തിരുവനന്തപുരം 532, കോഴിക്കോട് 609, മലപ്പുറം 545, കൊല്ലം 451, തൃശൂര്‍ 413, കോട്ടയം 348, കണ്ണൂര്‍ 212, പാലക്കാട് 188, കാസര്‍ഗോഡ് 187, ആലപ്പുഴ 194, ഇടുക്കി 36, വയനാട് 24, പത്തനംതിട്ട 12 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക