ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ശാന്തി നഗറിലെ ഇ ഡി ഓഫീസിൽ വച്ച് രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ നടക്കുക.
തമിഴ്നടന്‍ വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന് പ്രസിഡന്റ് വെട്ടേറ്റു മരിച്ചു
എൻസിബി അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിനെ ബിനീഷ് സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
അനൂപ് മയക്കുമരുന്ന് വ്യാപാരം നടത്തിയെന്ന് അറിഞ്ഞുകൊണ്ടാണോ ബിനീഷ് സഹായിച്ചതെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ലഹരിമരുന്ന് കേസിലെ ഹവാല പണമിടപാട് കണ്ടെത്തുന്നതിനായി കഴിഞ്ഞയാഴ്ചയാണ് ഇഡി കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക