തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നന്ദൻ അറസ്റ്റില്‍. തൃശൂരിലെ ഒരു ഒളിസങ്കേതത്തിൽ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്. നന്ദന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു.
തുടർന്ന് തൃശൂർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒളിസങ്കേതത്തിലാണെന്ന് കണ്ടെത്തുകയും ബസില്‍ കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലാവുകയായിരുന്നു. സനൂപിനെ കുത്തിയത് നന്ദനാണെന്ന് നേരത്തെ വ്യക്തമായിരുന്നു.
ഒരുമാസം മുൻപാണ് നന്ദന് ഗള്‍ഫില്‍ നിന്നെത്തിയത്. പ്രതിയുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സിപിഐഎം നേതാവ് സനൂപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക