അർണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പ്രശസ്ത മാധ്യമ പ്രവർത്തകൻ രാജ്ദീപ് സര്‍ദേശായി. റിപ്പബ്ലിക് ടിവി എം.ഡി അര്‍ണബ് ഗോസ്വാമി നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനലാണെന്നും തഴംതാഴ്ന്ന മാധ്യമ പ്രവർത്തനമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു. നിങ്ങള്‍ എന്താണോ ലക്ഷ്യമിടുന്നത് അത് നടത്തിയെടുക്കുന്നതിനായി മാധ്യമ വിചാരണയ്ക്കുള്ള ചാനൽ മാത്രമാണ് നിങ്ങളുടേത്.
ഒരു സംവാദ പരിപാടിക്കിടെയായിരുന്നു അര്‍ണബ് ഗോസാമിക്കു നേരെയുള്ള അദ്ദേഹത്തിന്റെ വിമർശനം. തങ്ങൾ മനസ്സിൽ കാണുന്ന കാര്യങ്ങളെ വിചാരണയ്ക്ക് വക്കാനുള്ള സ്ഥാപനം മാത്രമാണ് അർണബിന്റെ റിപ്പബ്ലിക്ക് ടി വിയെന്നും, ഇതല്ല യഥാർത്ഥ മധ്യമ പ്രവർത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക