അധികാരപദവിയില്‍ രണ്ട് പതിറ്റാണ്ട് ഇടവേളകളില്ലാതെ പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടവേളകളോ അവധിയോ ഇല്ലാതെയാണ് നരേന്ദ്രമോദി തുടര്‍ച്ചയായി ഭരണനേതൃത്വം 20 വര്‍ഷമായി കയ്യാളുന്നത്.
പ്രധാനമന്ത്രിമാരില്‍ ഭരണനേതൃപദവിയില്‍ ഏറ്റവും കൂടുതല്‍ കാലം വഹിച്ചതും മോദിയാണ്. 6941 ദിവസം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്റു 6130 ദിവസമാണ് ഭരണനേതൃത്വം വഹിച്ചത്. 2001 ഒക്ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മോദി 4,607 ദിവസമാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്ത് 2,334 ദിവസവും നരേന്ദ്രമോദി പിന്നിടുകയാണ്.
അതേസമയം നേതൃപദവിയില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ മോദിക്ക് കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും ആശംസകള്‍ നേര്‍ന്നു. ഒരോ തവണയും കൂടുതല്‍ ജനപിന്തുണയോടെയാണ് മോദിയുടെ വിജയങ്ങളെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക