താനൊരു പാക് വിരോധിയല്ലെന്നും ഒരു ഇന്ത്യക്കാരനും അങ്ങനെയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു പാകിസ്താന് വിരോധി ആയതെന്ന ട്വിറ്ററിൽ വന്ന സന്ദേശത്തിന് മറുപടിയായാണ് തന്റെ അഭിപ്രായം ഗൗതം ഗംഭീർ വ്യക്തമാക്കിയത്.
പബ്ജി തിരിച്ചെത്തുന്നു, ഗെയിം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു
‘ഞാന്‍ പാക് വിരോധിയല്ല, ഒരു ഇന്ത്യക്കാരനും അങ്ങനെയാണെന്ന് തോന്നുന്നുമില്ല.. പക്ഷേ, സൈനികരുടെ ജീവന്റെ കാര്യമോ മറ്റെന്തെങ്കിലുമോ ഉണ്ടാകുമ്പോള്‍ നമ്മളൊക്കെ ഒരു അഭിപ്രായക്കാരാകും’ ഗൗതം ഗംഭീർ പ്രതികരിച്ചു. ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് ഗംഭീറിന്റെ പ്രതികരണം.
ഒമ്പതു മണിക്കൂറില്‍ അധികം കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കുമെന്ന് പഠനം
പ്രതികരിക്കാൻ ഇവിടെ എഴുതുക