ഭക്ഷ്യ, പൊതു വിതരണ വകുപ്പു മന്ത്രി റാംവിലാസ് പാസ്വാന്റെ മരണത്തെത്തുടര്‍ന്ന്, അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ റയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു നല്കി. ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളാണ് റാംവിലാസ് പാസ്വാന് കൈകാര്യം ചെയ്തിരുന്നു. അധിക ചുമതലയായാണ് പിയൂഷ് ഗോയലിന് ഈ വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്.
നേരത്തെ കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്ന് റാംവിലാസ് പാസ്വാന് ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക