യോഗയോടുളള അതിയായ താത്പര്യം കൊണ്ട് ഇന്ത്യയില്‍ എത്തിയ അമേരിക്കക്കാരിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി പരാതി. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. യോഗയിലുളള അതിയായ താത്പര്യം ചൂഷണം ചെയ്്തും മയക്കുമരുന്ന് നല്കി വശീകരിച്ചുമാണ് 37കാരിയെ പീഡനത്തിന് ഇരയാക്കിയത്.
പ്രദേശവാസിയായ അഭിനവ് റോയ് ബാല്‍ക്കണി വഴി മുറിയില്‍ അതിക്രമിച്ച് കയറി തന്നെ ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഓക്ടോബര്‍ അഞ്ചിനായിരുന്നു സംഭവം. ഇതിന് മുന്‍പും ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി നിരവധി തവണ യുവതിയുമായി അഭിനവ് റോയ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും പൊലീസ് പറയുന്നു.
യോഗയോടും മയക്കുമരുന്നിനോടുമുളള ആസക്തിയാണ് യുവതി കെണിയില്‍ വീഴാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. കേസ് പിന്‍വലിക്കാന്‍ അഭിനവ് റോയ്യുടെ അച്ഛന് സമ്മര്‍ദ്ദം ചെലുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക