കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ആയിരത്തിന് മുകളിൽ കോവിഡ് രോഗികൾ ഉണ്ട്. ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക് ഇങ്ങനെ :
കോഴിക്കോട് 1205
മലപ്പുറം 1174
തിരുവനന്തപുരം 1012
എറണാകുളം 911
ആലപ്പുഴ 793
തൃശൂര്‍ 755
കൊല്ലം 714
പാലക്കാട് 672
കണ്ണൂര്‍ 556
കോട്ടയം 522
കാസര്‍ഗോഡ് 366
പത്തനംതിട്ട 290
ഇടുക്കി 153
വയനാട് 127
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്; 25 മരണം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1171, മലപ്പുറം 1125, തിരുവനന്തപുരം 878, എറണാകുളം 753, ആലപ്പുഴ 778, തൃശൂര്‍ 723, കൊല്ലം 704, പാലക്കാട് 400, കണ്ണൂര്‍ 376, കോട്ടയം 499, കാസര്‍ഗോഡ് 360, പത്തനംതിട്ട 222, ഇടുക്കി 111, വയനാട് 115 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം, എറണാകുളം 20, കണ്ണൂര്‍ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക