പാറ്റ്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക നല്കാന് തയാറെടുത്ത സിപിഐ എംഎല്‍എ അറസ്റ്റില്‍. ബച്ചാര മണ്ഡലത്തില്‍ നിന്നുള്ള അവധേഷ് കുമാര്‍ റായിയാണ് അറസ്റ്റിലായത്.
2005ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2005ല്‍ ബെഗുസരായി സിപിഐ സെക്രട്ടറിയായ റായ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക