ഹൈദരാബാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത തെലങ്കാന സ്വദേശിയായ യുവാവ് മരിച്ചു. തെലങ്കാന സ്വദേശി ബുസാ കൃഷ്ണ (38) യാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ജയലളിതയായി കങ്കണ; ‘തലൈവി’യിലെ ചിത്രങ്ങള്‍ പുറത്ത്
മരിച്ച ബുസാ കൃഷ്ണ ട്രംപിന്റെ കടുത്ത ആരാധകനാണ്. ബുസാ കൃഷ്ണ ട്രംപ് ആരാധന ആരംഭിക്കുന്നത് നാല് വര്‍ഷം മുന്‍പ് സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ്. പിന്നീട് വീടിനോട് ചേര്‍ന്ന് ട്രംപിന്റെ പ്രതിമ പ്രതിഷ്ഠിച്ച് പൂജയും തുടങ്ങിയിരുന്നു. ബുസാ കൃഷ്ണയുടെ ട്രംപിനോടുള്ള ആരാധന ദേശീയ രാജ്യന്തര തലത്തില്‍ വരെ ചർച്ചയായിരുന്നു. ട്രംപിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത വന്നതുമുതൽ ബുസാ കൃഷ്ണ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക