മുംബൈ: കങ്കണ റണൗട്ട് ജയലളിതയായി അഭിനിയിക്കുന്ന തലൈവിയിലെ പുതിയ ചിത്രങ്ങള്‍ പുറത്ത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിൽ ആണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് കങ്കണയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് എ.എല്‍ വിജയിയാണ്. തിരക്കഥ ഒരുക്കുന്നത് ബാഹുബലിയുടെയും മണികര്‍ണികയുടെയും തിരക്കഥാകൃത്ത് കെആര്‍ വിജയേന്ദ്ര പ്രസാദാണ്. സംഗീത സംവിധാനം മദന്‍ കര്‍കിയാണ്.
ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചു
എന്നാല്‍ കങ്കണയുടെ ആദ്യ ലുക്കിന് എതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. താരം സിനിമയ്ക്ക് വേണ്ടി പത്ത് കിലോ വര്‍ധിപ്പിച്ചിരുന്നു. അതേസമയം പിന്നീട് വന്ന ചിത്രത്തില്‍ താരത്തിന്റെ ലുക്കിന് ജയലളിതയുമായുള്ള സാമ്യം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക