കണ്ണൂർ: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 132 പേര് കൂടി ഇന്നലെ (ഒക്ടോബര്‍ 12) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 10777ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 94 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 19 പേരും സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് അഞ്ച് പേരുമാണ് രോഗമുക്തരായത്.
നെട്ടൂര്‍ സിഎഫ്എല്‍ടിസി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് നാല് പേര് വീതവും ബ്ലൂനൈല്‍ ഹോട്ടല്‍, കൊളശ്ശേരി സിഎഫ്എല്‍ടിസി, നീലേശ്വരം സിഎഫ്എല്‍ടിസി, തലശേരി ജനറല്‍ ആശുപത്രി, എംഐടി ഡിസിടിസി, പാലയാട് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര് വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക