യാത്രാക്കാരനോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് ആണ് സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. സസ്പെന്‍ഡ് ചെയ്തത് വെള്ളറയട ഡിപ്പോയിലെ കണ്ടക്ടര്‍ കെ സുരേഷിനെയാണ്. സഹയാത്രാക്കാരന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
കോവിഡ് വാക്സിന് അടുത്ത വര്‍ഷം ആദ്യമെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്
വെള്ളറടയില്‍ നിന്നും ഉള്ളൂരിലേക്ക് പോയ ബസില്‍ പ്രായമായ ആള് ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഒരു കിലോ മീറ്റര്‍ മാറിയാണ് ബസ് നിര്‍ത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്ത യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി സഹയാത്രാക്കാരന് അഖിലാണ് പരാതി നല്‍കിയത്.
നടപടി പരാതിയെ കുറിച്ച് അന്വേഷിച്ച വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക