അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരോൺ കൊവിഡ് പോസിറ്റീവായിരുന്നതായി ഭാര്യ മെലാനിയ ട്രംപ് അറിയിച്ചു. പതിനാലു വയസുകാരനായ മകന് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ യില്ലായിരുന്നുവെന്നും മെലാനിയ പറഞ്ഞു.
അടല്‍ തുരങ്കത്തിന് പിന്നാലെ സോജില്ലാ തുരങ്കനിര്‍മ്മാണം ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍
രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ ബാരോണിന്റെ കാര്യത്തിൽ ആദ്യം ആശങ്ക ഉണ്ടായിരുന്നെങ്കിലും പിന്നീട് നെഗറ്റീവാണെന്നറിഞ്ഞപ്പോൾ അശങ്ക കുറഞ്ഞിരുന്നുവെന്നും മെലാനിയ പറയുകയുണ്ടായി. മൂന്നു പേർക്കും ഒരേസമയം രോഗ ബാധ സ്ഥിരികരിച്ചതിനാൽ പരസ്പരം കരുതലോടെ ഇരിക്കാനും സമയം ചെലവിടാനും കഴിഞ്ഞുവെന്നും കൊവിഡ് പോസിറ്റീയ സമയത്ത് തങ്ങളെ പരിചരിച്ചവർക്ക് നന്ദിയും മെലാനിയ അറിയിച്ചു. നിലവിൽ ബാരോൺ പൂർണ ആരോഗ്യവാനാണ് അതുകൊണ്ട് താൻ സ്കൂളുകൾ തുറക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക