കാഞ്ഞാണി: പെരുമ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണി ഉടന്‍ തന്നെ ആരംഭിക്കുക, യാത്രാദുരിതം പരിഹരിക്കുക എന്നിങ്ങനെ ഉള്ള ആവശ്യങ്ങളുന്നയിച്ച് മണലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിലേ സത്യഗ്രഹം സംഘടിപ്പിക്കുകയുണ്ടായി.
സത്യഗ്രഹ സമരത്തിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എ പി.എ. മാധവന് നിര്‍വഹിക്കുകയുണ്ടായി. ബ്ലോക്ക് പ്രസിഡന്റ് വി.ജി. അശോകന് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സുനില്‍ അന്തിക്കാട്, കെ.പി.സി.സി മെമ്പർ സി.ഐ. സെബാസ്റ്റ്യന്‍, കെ.കെ. ബാബു, കെ.ബി. ജയറാം, റോബിന് വടക്കെത്തല, എ.പി. ജോസ്, ബി.എ. സൈമണ്‍, വേണു കൊച്ചത്ത് എന്നിവര്‍ സംസാരിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക