ചില സമയങ്ങളിൽ ചില പാട്ടിന്റെ ഈണമോ ചില ഭാഗങ്ങളോ മനസിലുണ്ടാവുമെങ്കിലും വരികള്‍ പെട്ടെന്ന് ഓര്മ വന്നെന്ന് വരില്ല. ആ പാട്ടിന്റെ വരികൾ ഓർത്തെടുക്കാൻ നമുക്ക് ഒരുപാട് നേരം വേണ്ടിവന്നേക്കും. ഇനി ആ പാട്ട് കണ്ടെത്താന്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളെ സഹായിക്കും.
ക്രോമിലെ ദിനോസര്‍ ഗെയിമിന് പിന്നാലെ പുതിയ ഗെയിം
മനസിലുള്ള ആ ഈണം ഒന്നു മൂളിയാല്‍ മതി. ഗൂഗിള്‍ അസിസ്റ്റന്റില്‍ അവതരിപ്പിച്ച ‘Hum to Search’ സൗകര്യമാണ് ഇതിന് ഉപയോക്താക്കളെ സഹായിക്കുന്നത്. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് തുറന്ന ശേഷം ‘ What is this song’ എന്ന് ചോദിക്കുക.
20,000 രൂപയില്‍ താഴെ വിലയ്ക്ക് ഐഫോണ്‍ എസ്ഇ വാങ്ങാം
ശേഷം റെക്കോര്‍ഡിങ് ആക്റ്റിവേറ്റ് ആവുമ്പോൾ മനസിലുള്ള പാട്ട് ഈണമിട്ട് മൂളുക. 10-15 സെക്കന്റ് നേരം ഈ മൂളിപ്പാട്ട് റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്കു വേണ്ട പാട്ടിന്റെ നിര്‍ദേശങ്ങള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക