ഐഫോണ്‍ എസ്ഇ 2020 ഫ്ലിപ്പ്കാര്‍ട്ടിന്റെ ഉത്സവ വില്‍പ്പനയില്‍ 25,000 രൂപയ്ക്ക് ലഭ്യമായ ഐഫോൺ, ട്രേഡ്ഇന്‍ ചെയ്യാന്‍ പഴയ ഫോണ്‍ ഉണ്ടെങ്കില്‍ 20,000 രൂപയില്‍ താഴെ വിലയ്ക്ക് ലഭിക്കും. ഔദ്യോഗിക വിലയുടെ പകുതി വിലയ്ക്കാണ് ഐഫോണ്‍ എസ്ഇ 2020 ഫ്ലിപ്കാര്ട്ടില് വിപനയ്ക്കെത്തിയിരിക്കുന്നത്.
വൺപ്ലസ് നോർഡ് ഗ്രേ ആഷ് കളർ വേരിയൻറ് ഇന്ത്യയിൽ
25,999 രൂപയാണ് ഇതിന്റെ വില. നിങ്ങള്‍ക്ക് ഒരു പഴയ ഫോണ്‍ ഉണ്ടെങ്കില്‍ ഈ വില തന്നെ നൽകേണ്ടതില്ല. ഉദാഹരണത്തിന് നിങ്ങള്‍ക്ക് പഴയ ഐഫോണ്‍ 6 എസ് ഉണ്ടെങ്കിലും ഐഫോണ്‍ എസ്ഇയിലേക്ക് അപ്ഗ്രേഡുചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ പഴയ ഐഫോണ്‍ 6 എസിന് ഏകദേശം 5850 രൂപ ലഭിക്കും.
ഇത് എസ്ഇ-യുടെ വില 20,149 രൂപയായി കുറയ്ക്കും. ഒരു എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍, 10 ശതമാനം അധിക ഡിസ്ക്കൗണ്ട് ലഭിക്കും. അങ്ങനെ 2014 രൂപയുടെ അധിക ഡിസ്ക്കൗണ്ട് ലഭിക്കും. അങ്ങനെ വില 18,135 രൂപയായി കുറയുന്നു.
ടി വി യെ സ്മാർട്ട് ടി വി ആക്കാൻ സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സുകൾ
ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച ഡീല്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇയാണ്. വിപണിയിലെ ഏറ്റവും വേഗതയേറിയ പ്രോസസറുകളിലൊന്നായ എ 13 ബയോണിക് ചിപ്സെറ്റും പോര്‍ട്രെയിറ്റ് മോഡല്‍ ചിത്രങ്ങള്‍ നന്നായി പകര്‍ത്തുന്ന ക്യാമറയുമായാണ് ഫോണ്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക