മലയാളത്തിന്റെ സൂപ്പർതാരവും സംവിധായകനുമായ പൃഥ്വിരാജിന്റെ പിറന്നാളാണ് ഇന്ന്. നിരവധി സെലിബ്രിറ്റികളും ആരാധകരുമാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത് തന്റെ പ്രിയപ്പെട്ടവനുവേണ്ടി സുപ്രിയ ഒരുക്കിയ കേക്കാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആടുജീവിതം തീമിലാണ് കേക്ക് ഒരുക്കിയത്.
ആടിന്റെ തലയുടെ രൂപവുമായാണ് കേക്ക്. ഹാപ്പി ബർത്ത്ഡേ ഡാഡ എന്നും കുറിച്ചിട്ടുണ്ട്. കൊച്ചിയിലെ ദ ഷുഗര്‍ ഷിഫ്റ്റര്‍ ബേക്കേഴ്സാണ് ആടുജീവിതം തീമില്‍ കേക്ക് ഒരുക്കിയത്.
തന്റെ പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകളും സുപ്രിയനേർന്നിട്ടുണ്ട്. ഉയർച്ചയുടേയും താഴ്ചയുടേതുമായിരുന്നു ഈ വർഷമെന്നും അപ്പോഴെല്ലാം പ്രണയം പങ്കുവെക്കാനായെന്നും സുപ്രിയ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക