കണ്ണൂര്‍: കൂത്തുപറമ്പ് വെടിവയ്പ്പിലെ സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന് ബിജെപിയിൽ ചേർന്നു.
ചൊക്ലി മേനപ്രം സ്വദേശി പുതുക്കുടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്.
തലശേരി ബിജെപി ഓഫിസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ് ബാബു അംഗത്വം നല്കി.
വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ശശി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക