പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്. ഡാര്‍ക്ക് വെബ്ബില്‍ ഹാക്കിംഗിലൂടെ ചോര്‍ത്തിയ വിവരങ്ങള്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയായിരുന്നു മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. സ്വകാര്യ വെബ്സൈറ്റിലെ വിവരങ്ങളും ചോര്‍ന്നിരിക്കുന്നത് ഇതിന് പിന്നാലെയാണ്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിളാണ്.
ഹത്റാസ് കൂട്ടബലാത്സംഗം; സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതായി പരാതി
ഡാര്‍ക്ക് വെബ്ബില്‍ ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. പേര്, ഇ-മെയില്‍ അഡ്രസ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. വ ഡാര്‍ക്ക് വെബ്ബില്‍ ഒക്ടോബര്‍ 10 മുതല്‍ ഇ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവരങ്ങള്‍ ചോര്‍ന്നവയില്‍ 5,74,000 ഉപയോക്താക്കളും ഉള്‍പ്പെടുന്നു. അതേസമയം വിഷയത്തില്‍ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പ്രതികരിച്ചിട്ടില്ല.
നിലവില്‍ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നതില്‍ ഔദ്യോഗികമായ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ചോര്‍ത്തപ്പെട്ടവയിൽ പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്സൈറ്റിലൂടെ ബിജെപിക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക