തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയും ആണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ. പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ് വി. എസ്.
പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തിനുണ്ട്. അനീതിയെയും അഴിമതികളെയും എതിർക്കുന്ന സാധാരണ ജനങ്ങളുടെ സംരക്ഷകനായി വി.എസിനെ നെഞ്ചിലേറ്റുന്നവരുണ്ട്.
വി.എസ്.അച്യുതാനന്ദന് ഇന്ന് 97-ാം പിറന്നാള്‍. കോവിഡ് സാഹചര്യത്തിൽ പുറത്തുനിന്നുള്ള ആരേയും കാണാന്‍ അനുവദിക്കില്ല. അദ്ദേഹത്തെ ദിവസവും പത്രത്തിലെ വാര്‍ത്തകള്‍ വായിച്ചു കേള്‍പ്പിക്കും. കൂടാതെ വീട്ടിനുള്ളില്‍ നടക്കുകയും വാര്‍ത്താചാനലുകള്‍ കാണുകയും ചെയ്യുന്നതു പതിവാണ്. സസ്യാഹാരമാണു വി.എസിനു പ്രിയം. എങ്കിലും മത്സ്യവും ഇപ്പോള്‍ കഴിക്കുന്നുണ്ട്. കുടുംബത്തിന്റെ തീരുമാനം പിറന്നാള്‍ ലളിതമായി ആഘോഷിക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക