ഡോക്ടർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ 51,889 രൂപ വീണ്ടെടുത്ത് സൈബർ സെൽ വീണ്ടെടുത്തു നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. എസ്ബിഐ ക്രെഡിറ്റ് കാർഡിൽ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം ഡോക്ടറെ ബന്ധപ്പെട്ടത്.
ഓപ്പോയുടെ ആദ്യത്തെ സ്മാർട്ട് ടിവി മോഡലുകൾ അവതരിപ്പിച്ചു
പ്ലാറ്റിനം കാർഡായി മാറ്റി നൽകാൻ കാർഡ് നമ്പർ വാങ്ങി.പിന്നാലെ അദ്ദേഹത്തിന്റെ ഫോണിൽ വന്ന ഒടിപി നമ്പറും സംഘം കൈക്കലാക്കി. ഇതിലൂടെ അക്കൗണ്ടിൽ നിന്ന് 51889 രൂപ തട്ടിയെടുത്തു. പണം നഷ്ടമായ ഉടൻ ഡോക്ടർ സിറ്റി സൈബർ സെല്ലിനെ ബന്ധപ്പെട്ടു. സൈബർ സെൽ ഇടപെട്ട് ഫ്ലിപ് കാർട്ട് വാലറ്റിലേക്ക് മാറ്റിയ തുക തിരികെ വീണ്ടെടുത്ത് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക