ഓപ്പോയുടെ ആദ്യത്തെ സ്മാർട്ട് ടിവി മോഡലുകൾ അവതരിപ്പിച്ചു. ഓപ്പോ സ്മാർട്ട് ടിവി എസ് 1, സ്മാർട്ട് ടിവി ആർ 1 എന്നിവയാണ് വിപണിയിലെത്തുന്നത്. 120 ഹേർട്സ് വരെ ഡിസ്പ്ലേ, ഫ്ലോട്ടിംഗ് ഡിസൈൻ എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ വരുന്ന ഒരു പ്രീമിയം മോഡലായി ഓപ്പോ സ്മാർട്ട് ടിവി എസ് 1 രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഐഫോണ്‍ 12 നൊപ്പം ചാര്‍ജര്‍ നല്‍കാത്തത്തിന്റെ കാരണം വ്യക്തമാക്കി ആപ്പിൾ
കൂടാതെ, വീഡിയോ ചാറ്റുകൾക്കായി ഒരു പോപ്പ്-അപ്പ് ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ സ്റ്റാൻഡേർഡ് ഓപ്ഷനിൽ വരുന്ന ഓപ്പോ സ്മാർട്ട് ടിവി ആർ 1- 55 ഇഞ്ച്, 65 ഇഞ്ച് സ്ക്രീൻ തുടങ്ങിയ അളവുകളിൽ വരുന്നു. കൂടാതെ, ഓപ്പോ സ്മാർട്ട് ടിവി എസ് 1, സ്മാർട്ട് ടിവി ആർ 1 എന്നിവ ആൻഡ്രോയിഡിനെ അടിസ്ഥാനമാക്കിയുള്ള കളർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.
42500 രൂപ വിലയുള്ള ഐഫോണ്‍ എസ്ഇ 29,999 രൂപയ്ക്ക് സ്വന്തമാക്കാം
ഓപ്പോ സ്മാർട്ട് ടിവി എസ് 1ന് സിഎൻവൈ ഏകദേശം 87,800 രൂപ വില വരുന്നു. അതേസമയം ഓപ്പോ സ്മാർട്ട് ടിവി ആർ 1-55 ഇഞ്ച് വേരിയന്റിന് സിഎൻവൈ ഏകദേശം 36,200 രൂപ വിലയും, സിഎൻവൈ ഏകദേശം 47,200 രൂപ വിലയും 65 ഇഞ്ച് മോഡലിന് വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക