പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയാതായി റിപ്പോർട്ട്. സംഭവം കൊടുവായൂർ കൈലാസ് നഗറിലാണ്. നാട്ടുകാർ വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കണ്ടത് തീ കെടുത്തിയ ശേഷമാണ്. മരിച്ചതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പൊലീസ് സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക