റിലയന്‍സ് ജിയോ പുതിയ വെബ് ബ്രൗസര്‍ പുറത്തിറക്കി. ക്രോമിയം ബ്ലിങ്ക് എഞ്ചിന് അടിസ്ഥാനമാക്കി സമ്പൂര്‍ണമായി ഇന്ത്യയില്‍ രൂപകല്പന ചെയ്ത ജിയോ പേജസ് ബ്രൗസറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ചില ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ എട്ട് ഭാഷകള്‍ ബ്രൗസറില്‍ ലഭിക്കും.
മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി
ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി ഭാഷകളാണ് ബ്രൗസറില്‍ ലഭിക്കുക. തിരഞ്ഞെടുക്കുന്ന ഭാഷകളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക ഭാഷകള്‍ വേര്‍തിരിച്ച് കാണിക്കും. സ്മാര്‍ട് ഡൗണ്‍ലോഡ് മാനേജര്‍, ഇന്കൊഗ്നിറ്റോ ബ്രൗസിങ്, എന്‍ക്രിപ്റ്റഡ് കണക്ഷന്സ് ഉള്‍പ്പടെ നിരവധി സൗകര്യങ്ങള്‍ ജിയോ പേജസ് ബ്രൗസറിലുണ്ട്.
ഇന്ത്യയില്‍ 5ജി നെറ്റ്വര്‍ക്ക് വിന്യസിക്കാന്‍ ജിയോയും ക്വാല്‍കോമും ഒരുങ്ങുന്നു
നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മാത്രമാണ് ജിയോ പേജസ് ബ്രൗസര്‍ ലഭ്യമാക്കിയിരിക്കുന്നത്. ഗൂഗിള്‍, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഓപെര സോഫ്റ്റ് വെയര്‍, അഡോബി സിസ്റ്റംസ്, ഇന്റല്‍, ഐബിഎം, സാംസങ് എന്നിവയുമായി സഹകരിച്ചാണ് ജിയോ പേജസ് തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക