യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകളുടെ എണ്ണത്തിൽ വലിയ വർധന. പേയ്മെന്റുകളുടെ എണ്ണം ഒക്ടോബര്‍ മാസം 1.01 ബില്യണിന് മുകളിലെത്തി. ആര്‍ബിഐ കണക്കു പ്രകാരം ഇടപാടുകളുടെ ആകെ മൂല്യം 19.19 ബില്യണ്‍ രൂപയാണ്. ഒരു മാസം മുമ്പ് ഇതേ കാലയളവില്‍ ഇത് 17.57 ബില്യണ്‍ രൂപയായിരുന്നു.
കോവിഡ് വാക്സിനേഷന് ഇന്ത്യ 50,000 കോടി രൂപ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്
യുപിഐ ഇടപാടുകള്‍ ഇപ്പോള്‍ എല്ലാ റീട്ടെയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെയും മൂല്യത്തിന്റെ നാലിലൊന്ന് വരും. കോവിഡ് പശ്ചാത്തലത്തിൽ ആളുകള്‍ കൂടുതല്‍ സമയം വീട്ടില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചതാണ്, ഡിജിറ്റല്‍ പേയ്മെന്റ് ഇന്റര്‍ഫേസിന് ഗുണകരമായത് എന്ന് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക