കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് എത്തുന്നവരുടെ യാത്രാവിലക്കിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തി. വിദേശികൾക്കും ഒസിഐ(ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കും വിനോദ സഞ്ചാരം ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്ക് വരാൻ സാധിക്കും.
കേരളത്തിലേക്കുള്ള തുലാവർഷത്തിന്റെ വരവ് വൈകുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇന്ത്യയിലേക്ക് വരാനും പോകാനും ആഗ്രഹിക്കുന്ന വിദേശികൾക്കും ഇന്ത്യൻ വംശജർക്കും വിസ, യാത്ര നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാറ്റാൻ തീരുമാനിച്ചതായി അറിയിച്ചു. ഒ.സി.ഐകൾക്കും വിദേശികൾക്കും തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിലൂടെയും നോൺ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ വിമാനങ്ങളിലൂടെയും ഇന്ത്യയിലേക്ക് വരൻ സാധിക്കും. മാത്രമല്ല സർക്കാർ, ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കൽ വിസ എന്നിവ ഒഴികെയുള്ള എല്ലാ വിസകളും പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ കൊവിഡ് പ്രോട്ടോക്കോൾ ഇന്ത്യയിലേക്ക് എത്തുന്നവർ കർശനമായി പാലിക്കണമെന്നും നിർദേശത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക