സ്വപ്ന സുരേഷ് അടക്കം ഒൻപത് പ്രതികളെ ലൈഫ് മിഷൻ കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. സ്വപ്നയ്ക്ക് 30 % കമ്മീഷൻ നൽകാൻ തീരുമാനിച്ചിരുന്നുവെന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി. പ്രതികളെ ചോദ്യം ചെയ്യുക ജയിലിലെത്തിയാകും.
അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയില്‍ 12 താലിബാന് ഭീകരരെ വധിച്ചു
സന്തോഷ് ഈപ്പൻ ഇന്നലെ സ്വപ്നക്ക് 30 % കമ്മീഷൻ കൊടുക്കാൻ തീരുമാനിച്ചിരുന്നതായി മൊഴി നൽകിയിരുന്നു. മൊഴിയിൽ 100 ഫ്ളാറ്റുകൾക്ക് പകരം 140 ഫ്ളാറ്റുകളായതോടേ കമ്മീഷൻ 20% മായി കുറച്ചെന്നും ഉണ്ട്. തീരുമാനം കമ്മീഷൻ തുക ഫ്ളാറ്റിന്റെ നിർമാണ ചിലവിൽ ഉൾപ്പെടുത്താനായിരുന്നു. എന്നാൽ കമ്മീഷൻ നൽകിയത് വിവാദമായതോടെ ഇതിന് സാധിച്ചിരുന്നില്ല. 28ന് സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. സ്വർണ കള്ളക്കടത്ത് കേസ് പ്രതി ടി.കെ റമീസ് അടക്കമുള്ളവരേയും നികുതി വെട്ടിച്ച് പണം സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക