നിലവില്‍ ഡൈയിംഗ്, പ്രിന്റിംഗ്, ഫിനിഷിംഗ് ജോലികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെയാണ് കേരളം പ്രധാനമായും ആശ്രയിക്കുന്നത്. ഹാന്‍വീവിന്റെയും കൈത്തറി സൊസൈറ്റികളുടെയും കീഴില്‍ ചെറിയ തോതിലുള്ള പ്രോസസിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ഉല്‍പ്പാദകരുടെ ആവശ്യം നിറവേറ്റാന്‍ ഇവ പര്യാപ്തമല്ല. ഈ പശ്ചാത്തലത്തിലാണ് ചെറുതും വലുതുമായ ഉല്‍പ്പാദകരെ ലക്ഷ്യമിട്ട് ഡൈയിംഗ് ആന്റ് പ്രിന്റിങ് യൂണിറ്റ് ആരംഭിക്കുന്നത്.
10 ഏക്കര്‍ സ്ഥലത്താണ് ടെക്സ്റ്റയില്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് യൂണിറ്റ് ഒരുങ്ങുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഡിജിറ്റല്‍ പ്രിന്റിംഗ് മെഷീന് ഈ വര്‍ഷം തന്നെ സ്ഥാപിക്കും. 25.55 കോടിയാണ് ആകെ ചെലവ് കണക്കാക്കുന്നത്. ഇതില്‍ ആറ് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 180 പേര്‍ക്ക് നേരിട്ടും, 300 ഓളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കാന്‍ പദ്ധതി സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക