തമിഴ് നടനും നിർമാതാവുമായ ആർകെ സുരേഷ് വിവാഹിതനായി. ബിസിനസ്സുകാരിയായ മധുവിനെയാണ് താരം ജീവിതസഖിയാക്കിയത്. ദിവസങ്ങൾക്ക് മുൻപ് പതിനഞ്ചുപേർ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽവച്ചായിരുന്നു വിവാഹം.
എന്നാൽ വിവാഹിതനായ വിവരം താരം സ്ഥിരീകരിച്ചിരുന്നില്ല. തുടർന്ന് ‘രഹസ്യ വിവാഹം’ വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെയാണ് വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്.
എന്റെ ഏറ്റവും സന്തോഷകരമായ നിമിഷം നിങ്ങളോട് പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്. അതേ, ഞാന്‍ വിവാഹിതനായി. നിങ്ങള്‍ നല്കിയ സ്നേഹത്തിനും അനുഗ്രഹത്തിനും പിന്തുണയ്ക്കും നന്ദി. എന്റെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു- വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് സുരേഷ് കുറിച്ചു.
ധർമ ധുരൈ, താരൈ താപട്ടൈ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ സുരേഷ് വില്ലൻ റോളിലും തിളങ്ങിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭുവിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. ജോജുവിനെ നായകനാക്കി എം. പത്മകുമാർ ഒരുക്കിയ ജോസഫിന്റെ തമിഴ് റീമേക്ക് വിച്ചിത്തിരൻ ആണ് സുരേഷിന്റെ പുതിയ ചിത്രം. പത്മകുമാർ തന്നെയാണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക