ന്യൂഡല്‍ഹി: 5ജി സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ തയ്യാറെടുപ്പ് വിലയിരുത്താൻ ഐ ടി കാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി ടെലികോം കമ്പനികള്‍, ടെലികോം വകുപ്പ്, ട്രായ് പ്രതിനിധികളെ പാനല്‍ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു.
ഇന്ത്യന്‍ സ്മാർട്ട് ഫോൺ വിപണിയിലേക്ക് കൂടുതൽ കരുത്തോടെ മൈക്രോമാക്സിന്റെ തിരിച്ചുവരവ്
ശശി തരൂര്‍ എംപി അധ്യക്ഷനായ പാര്‍ലമെന്ററി പാനല്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്നും 5ജിയ്ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായം ചോദിച്ചറിയും.
കോറോണയെ കൊല്ലുന്ന ഹൈടെക് വൈദ്യുത ഫേസ് മാസ്ക് വരുന്നു
ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം, ജിയോ, റാഡിസിസ് കോര്പറേഷന് എന്നിവര്‍ ചേര്‍ന്ന് 5ജിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഉയര്‍ന്ന ഡാറ്റാ നിരക്കും, കുറഞ്ഞ ലേറ്റന്‍സിയും ഉപയോക്താക്കള്‍ക്ക് 5ജിയില്‍ ലഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക