കണ്ണൂർ : തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ വയോജന പകല്‍ വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയും തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവില്‍ തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ പളള്യത്താണ് വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നത്. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പള്ള്യം യൂണിറ്റിന് പി വി നാരായണന് എന്ന വ്യക്തി സൗജന്യമായി വിട്ടു നല്കിയ മൂന്ന് സെന്റ് സ്ഥലത്താണ് പകല്‍ വിശ്രമകേന്ദ്രം ഒരുങ്ങുന്നത്. പ്രദേശത്തെ വയോജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു എല്ലാവര്ക്കും ഒത്തുചേരാനൊരിടം എന്നത്. അത് യാഥാര്ത്ഥത്യമാകാന് പോകുന്നതിന്റെ സന്തോഷത്തിലാണ് ഇവിടുത്തെ വയോജനങ്ങള്‍.
ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിന് 2021 ജൂണോടെ
ചടങ്ങില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി കെ കാര്‍ത്ത്യായനി അധ്യക്ഷയായി. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ രാജന്, പി വി രാഘവന്, വിലങ്ങേരി കൃഷ്ണന്, പാലോറ നാരായണന്, പി വി രഞ്ചിത്ത് കുമാര്‍, മേരിക്കുട്ടി ജോസഫ്, എം ഭരതന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക