നിര്‍മാണശാലകളിലെ സുപ്രധാന ഘട്ടങ്ങളിലൊന്നായ ഗുണമേന്മാ നിര്‍ണയത്തിന് മനുഷ്യരെ പകരം വെക്കാന്‍ നിര്‍മിതബുദ്ധി സാങ്കേതിക വിദ്യ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാം കോം ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പ്. വാഹന നിര്‍മാണ വ്യവസായ രംഗത്തെയും സംഭരണ ശാലകളിലെയും ഗുണമേന്മാ പരിശോധനകള്‍ക്ക് വേണ്ടിയാണ് ക്യാംകോം സാങ്കേതിക വിദ്യ രൂപകല്പന ചെയ്തിരിക്കുന്നത്.
വയര്‍ലൈന്‍ വരിക്കാർ കുറവെന്ന് ടെലികോം വകുപ്പ്
മനുഷ്യര്‍ ചെയ്തിരുന്ന ഈ ജോലി പൂര്‍ണമായും ഓട്ടോമാറ്റിക് ആയി ചെയ്യാന്‍ ക്യാം കോമിന് സാധിക്കും. 2017 ല്‍ അജിത് നായര്‍, മഹേഷ് സുബ്രമണ്യന്‍, ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് ഫാക്ടറികള്‍ക്ക് വേണ്ടി ക്യാമറകളും നിയന്ത്രിത ലൈറ്റുകളും ഘടിപ്പിച്ച് വലിയ ടണല്‍ മാതൃകയില്‍ സ്ഥാപിക്കാവുന്ന ക്യാംകോം രൂപകൽപന ചെയ്തത്. ഫാക്ടറികളില്‍ വാഹനനിര്‍മാണത്തിന് ഉപയോഗിക്കുന്ന അനുബന്ധ ഭാഗങ്ങളുടെ കേടുപാടുകള്‍ കണ്ടെത്തുന്നത് മുതല്‍ പൂര്‍ത്തിയായ വാഹനത്തിലെ നിര്‍മാണ തകരാറുകള്‍ കണ്ടെത്താനും ക്യാംകോമിന് സാധിക്കും.
കോറോണയെ കൊല്ലുന്ന ഹൈടെക് വൈദ്യുത ഫേസ് മാസ്ക് വരുന്നു
അതിനനുസരിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. കൂടാതെ, വാഹന നിര്‍മാതാക്കള്‍ വിമാനങ്ങളിലും, കപ്പലുകളിലും, റോഡ് മാര്‍ഗവുമെല്ലാമാണ് വാഹനങ്ങള്‍ വിതരണത്തിനായി എത്തിക്കുന്നത്. ഈ ചരക്ക് നീക്കത്തിനിടയിലും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടില്ലെന്ന് കണ്ടെത്താനും ക്യാം കോം സാങ്കേതിക വിദ്യ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക