ആവേശം ചോരാതെ ബിഹാർ ഇന്ന് പോളിങ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 71 സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. അതേസമയം, പ്രത്യേക കോവിഡ് മാർഗ്ഗനിർദ്ദേശ പ്രകാരമുള്ള ആദ്യ നിയമസഭ വോട്ടെടുപ്പിനാണ് തുടക്കമാകുന്നത് എന്നതും ഇത്തവണ ശ്രദ്ധേയമാണ്.
ഗവ.ആയുര്‍വേദ കോളേജ് ക്വാട്ടേഴ്സുകളുടെയും കമ്യൂണിറ്റി കിച്ചണിന്റെയും ഉദ്ഘാടനം ശനിയാഴ്ച നടക്കും
സംസ്ഥാനത്ത് 71 മണ്ഡലങ്ങളില്‍ 2.14 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. രണ്ട് കോടി 15 ലക്ഷം വോട്ടർമാരുടെ പിന്തുണ തേടുന്നതിനായി 1066 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. എന്‍ഡിഎ സര്‍ക്കാരിലെ 6 മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. മൊത്തം ഉള്ളവയിൽ 114 പേർ വനിതാ സ്ഥാനാര്‍ഥികളാണ്. ഈ മഹാമാരി കാലത്ത് ഇത്തരത്തിലായിരിക്കും ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സഹകരണമെന്നതും തിരഞ്ഞെടുപ്പ് ഉറ്റുനോക്കുന്നുണ്ട്. ഇത് ഫലനിർണ്ണയത്തിൽ പ്രകടമാകും.
സ്വവർഗാനുരാഗികളുടെ വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് കത്തോലിക്കാ സഭ
പ്രതികരിക്കാൻ ഇവിടെ എഴുതുക