നോൺ വെജ് ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മട്ടൺ എന്നതിൽ സംശയമില്ല. മട്ടൺ പലതരത്തിൽ ഉണ്ടാക്കി കഴിക്കാൻ ഇഷ്ട്ടപെടുന്നവരുണ്ടാകും. മട്ടൻ റോസ്റ്റ് ആയാലോ.. അധികം ബുദ്ധിമുട്ടില്ലാതെ തയ്യാറാക്കാവുന്ന ഒന്നാണ് മട്ടൺ റോസ്റ്റ്. അല്പം എരിവും മുളകും ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് മട്ടണ്‍ റോസ്റ്റ്.
ആവശ്യമുള്ള ചേരുവകള്‍
മട്ടണ്‍ – അരക്കിലോ
സവാള – കാല്‍ക്കിലോ
തക്കാളി – 2 എണ്ണം
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 2 – 3 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 3 എണ്ണം
കറിവേപ്പില, മല്ലിയില
മുളക് പൊടി – ഒന്നര ടീസ്പൂണ്‍
മല്ലി പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
വെളിച്ചെണ്ണ- 1 ടേബിള്‍
സ്പൂണ്‍ ഉപ്പ് – പാകത്തിന്
കുരുമുളക് പൊടി – അര ടീസ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍
ഏലക്ക – 3-4 എണ്ണം
തയ്യാറാക്കാം :
ആദ്യം ജീരകം, കുരുമുളക് പൊടി, ഗരംമസാല, ഏലക്ക എന്നിവ വറുത്ത് പൊടിച്ച് എടുക്കുക. ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് പച്ചമണം മാറുന്നതുവരെ അതിലിട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് കനം കുറച്ചരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. സവാള നല്ലതുപോലെ പാകമാകുമ്പോൾ അതിലേക്ക് തക്കാളി അരിഞ്ഞതും കൂടി ചേര്‍ക്കുക.
ഇതിലേക്ക് മുളക്, മഞ്ഞള്‍, മല്ലി തുടങ്ങി പൊടിച്ച് വച്ചിരിക്കുന്ന മസാല പൊടികള്‍ എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കണം. ഇവ പാകമായി വരുമ്പോള്‍ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മട്ടണ്‍ അതിലേക്ക് ചേര്‍ത്ത് അല്പം കുരുമുളക് പൊടിയും ജീരകപ്പൊടിയും ഏലക്കപ്പൊടിയും ചേര്‍ത്ത് പാകത്തിന് മല്ലിയിലയും കൂടി ചേര്‍ത്ത് മിക്സ് ചെയ്ത ശേഷം ഒരു പ്രെഷര്‍ കുക്കറിലേക്ക് വയ്ക്കുക. ഒരു ഗ്ലാസ് വെള്ളം ചേര്‍ക്കുന്നതിനൊപ്പം ഒരു സ്പൂണ്‍ ചെറുനാരങ്ങ നീരും കൂടി ചേര്‍ക്കുക. ഇത് അടച്ചുവച്ച് ഒരു 20-25 മിനിറ്റോളം വേവിച്ചെടുക്കണം. പിന്നീട് വെള്ളം നല്ലതുപോലെ വറ്റിച്ചെടുത്ത് വഴറ്റി വച്ചിരിക്കുന്ന മസാലയും സവാളയും കൂടി ചേര്‍ത്ത് കട്ടിയുള്ള ഗ്രേവി ആക്കി മാറ്റിയെടുക്കാവുന്നതാണ്. ഇനി ചപ്പാത്തിക്കും അപ്പത്തിനുമൊപ്പമെല്ലാം സ്വാദോടെ കഴിക്കാവുന്ന മട്ടൺ റോസ്റ്റ് തയ്യാർ.
കേരളപ്പിറവിയിൽ മലയാളികൾക്കായി ഒരു സംഗീത സമ്മാനം; വൈറലായി ‘മലയാണ്മ’ സംഗീത ആൽബം
പ്രതികരിക്കാൻ ഇവിടെ എഴുതുക