വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരം അവസാനിച്ചു. തുടര്‍സമരങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും 10 ന് വാളയാറില്‍ നിന്ന് നടന്ന് മന്ത്രി എ. കെ. ബാലന്റെ വീട്ടില്‍ പോയി പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ കേസില്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി അമ്മയ്ക്ക് കത്തയച്ചു. കേസിലെ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് കത്തിലെ ഉറപ്പ്
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ 2019 ഒക്ടോബര്‍ 31 ന് മുഖ്യമന്ത്രിക്കയച്ച പരാതിക്കുള്ള മറുപടി ഇന്നലെയാണ് അട്ടപ്പള്ളത്തെ വീട്ടിലെത്തിയത്. സര്‍ക്കാര്‍ തുടക്കം മുതല്‍ വാളയാര്‍ കേസില്‍ സ്വീകരിച്ച നടപടികള്‍ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കേസിലെ പ്രതികളെ രക്ഷപ്പെടാതിരിക്കാന്‍ ഇടപെടുമെന്ന് കത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉറപ്പ് നല്കുന്നു. എന്നാല്‍ സര്‍ക്കാര്‍ കേസിലെ നടപടികള്‍ വൈകിക്കുകയാണന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക