തിരുവനന്തപുരം: സർട്ടിഫിക്കറ്റിൽ തിരിമറി കാണിച്ച സംഭവത്തിൽ തലശ്ശേരി സബ് കളക്ടർ ആയിരുന്ന ആസിഫ്. കെ. യൂസഫിനെതിരെ കൂടുതൽ നടപടികൾ. ആസിഫിന്റെ വരുമാന സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും റദ്ദാക്കി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശപ്രകാരം കണയന്നൂർ തഹസിൽദാറാണ് നടപടി സ്വീകരിച്ചത്. സർഫിക്കറ്റുകൾ റദ്ദാക്കിയതായി ആസിഫിനെ രേഖാമൂലം അറിയിച്ചു.
ഐഎഎസ് നേടാനായി ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആസിഫിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. ആസിഫിന്റെ ഐഎഎസ് റദ്ദാക്കാനും കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ അക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക