യമഹ മോട്ടോര്‍ ഇന്ത്യ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണുമായി കൈക്കോർക്കാനൊരുങ്ങുന്നു. ഇനി യമഹ ഉപകരണങ്ങള്‍ എല്ലാം തന്നെ ആമസോണിൽ ലഭ്യമാകും. ടാങ്ക് പാഡുകള്‍, ബൈക്ക് കവര്‍, സീറ്റ് കവര്‍, യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍, എഞ്ചിന് ഗാര്‍ഡ്, സ്കിഡ് പ്ലേറ്റ്, ഫ്രെയിം സ്ലൈഡര്‍, സ്കൂട്ടര്‍ ഗാര്‍ഡ് സെറ്റും ലഭ്യമാക്കിയിട്ടുണ്ട്.
എസ് എസ് രാജമൗലി ചിത്രത്തിനെതിരെ ബി.ജെ.പി അധ്യക്ഷൻ രംഗത്ത്
അതായത്, ഓണ്‍ലൈന്‍ സ്റ്റോറിലേക്ക് ലോഗിന്‍ ചെയ്യുന്നവര്‍ക്ക് മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്കൂട്ടറുകള്‍ക്കുമുള്ള നിരവധി ആക്സസറികളും റൈഡറുകള്‍ക്കുള്ള വസ്ത്രങ്ങളും ഇപ്പോള്‍ ലഭ്യമാകും. ടി-ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍, റൈഡിംഗ് ഗ്ലൗസുകള്‍, ക്യാപ്സ്, പോളോ ഷര്‍ട്ടുകള്‍ എന്നിവയാണ് വസ്ത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യമഹ പ്രൊഡക്ടുകൾ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതു വഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ ഗൗരവത്തോടെ തന്നെയാണ് സർക്കാർ കാണുന്നതെന്ന് എ.കെ ബാലൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക