കണ്ണൂർ :ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു. തലശ്ശേരി മണ്ഡലത്തിലെ ന്യൂമാഹി, പയ്യന്നൂര്‍ മണ്ഡലത്തിലെ രാമന്തളി, എട്ടിക്കുളം കുടംബാരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നവംബര്‍ അഞ്ച് വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ എംഎല്‍എമാരായ എ എന്‍ ഷംസീര്‍, സി കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.
കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണിവരെ ഒ പി സൗകര്യമുണ്ടാവും. സ്പെഷ്യാലിറ്റി ക്ലിനിക്കായ ശ്വാസ്, ആശ്വാസ്, ജീവിത ശൈലി, വയോജന, കൗമാര ക്ലിനിക് എന്നിവയും ലബോറട്ടറി സേവനങ്ങളും, കൗണ്‍സലിംഗും, ഫ്രീ ചെക്കപ്പും ലഭ്യമാകും. ഒ പി വെയ്റ്റിംഗ് ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍, നിരീക്ഷണ മുറി, ശിശു സൗഹൃദ പ്രതിരോധ കുത്തിവെപ്പ് മുറി, ഫാര്‍മസി, എയര്‍പോര്‍ട്ട് കസേര, നഴ്സിങ് സ്റ്റേഷന്, കുടിവെളളം, ടെലിവിഷന്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക