കോവിഡ് വാക്സിൻ വിതരണത്തിന് രാജ്യം സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ വിതരണം കാര്യക്ഷമമായ രീതിയിൽ നടത്താനുള്ള എല്ലാ സൗകര്യങ്ങളും രാജ്യത്തുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ദേശീയ വിദഗ്ദ്ധ സംഘം നൽകിയ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.
വിശ്രമത്തിനൊടുവിൽ സിനിമ ലൊക്കേഷനുകളിൽ സജീവമാകാൻ ടോവിനോ തോമസ്
വാക്സിൻ വിതരണത്തിനായി 28,000 ത്തിലധികം ശീതീകരണ കേന്ദ്രങ്ങളും 700 ലധികം ശീതീകരിച്ച വാനുകളും പരിശീലനം ലഭിച്ച 70,000 ത്തോളം പേരുമുണ്ടെന്ന് മന്ത്രാലം വ്യക്തമാക്കിയിട്ടുണ്ട്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വിവരശേഖരണം നടത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
‘തങ്ങൾക്ക് താല്പര്യമുള്ളത് മാത്രം വർത്തകളാക്കുകയാണ് മാധ്യമങ്ങൾ’ ; മാധ്യമങ്ങളെ വിമർശിച്ച് കോടിയേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക